ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.
നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ സ്വാഗതം ആശംസിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ പി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, നഗരസഭ വൈസ് ചെയർമാൻ
അൻസർ പുള്ളോലിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ് മറ്റ് ജനപ്രതിനിധികളായ സുഹാന ജിയാസ്, ഷഫ്ന അമീൻ, ഫാസില അബ്‌സാർ, പി.എം അബ്ദുൽ ഖാദർ, ഫസീൽ റഷീദ്, ജയറാണി തോമസുകുട്ടി , ബിനോയ് ജോസഫ് , മോഹനൻ കുട്ടപ്പൻ , നസീറ സുബൈർ, അമ്മിണി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ജോയി ജോർജ് , അനസ് നാസർ, എം.ജി ശേഖരൻ, അഡ്വ. സാജൻ കുന്നത്ത്, കെ.എ മുഹമ്മദ് ഹാഷിം, മജു പുളിക്കൽ, റഫീഖ് പട്ടരുപറമ്പിൽ, റഷീദ് താന്നിമൂട്ടിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, വി.ജെ മാത്തുക്കുട്ടി, പിടിഎ പ്രസിഡന്റ് ഷംനാസ് പി എച്ച്, ഉദ്യോഗസ്ഥരായ അനി എബ്രഹാം , ആർ രാജേഷ്, ദാമോദരൻ കെ. തുടങ്ങിയവർ പ്രസംഗിക്കും.
സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രാക്റ്റികൽ ലാബുകൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ സൊസൈറ്റി പ്രവർത്തിക്കുന്ന മുറി, ഡ്രോയിങ് ഹാൾ, ഐടി ലാബ്, ഓഫീസ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. കെട്ടിടം പണി പൂർത്തികരിക്കുന്നതോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേയും, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട്, തിടനാട്, മേലുകാവ്, തലപ്പലം തുടങ്ങിയ നിരവധി പഞ്ചായത്തുകളിലെയും കുട്ടികൾക്ക് വളരെയധികം പ്രയോജനം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.