തിരുവനന്തപുരം :ഇൻസ്റ്റഗ്രാമിലൂടെ ഓപ്പറേഷൻ സിന്ധു റിന് എതിരെയും ഇന്ത്യയ്ക്കെതിരെയും ദേശവിരുദ്ധ പരാമർശം നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ റിയാസ് കെ സലീമിനെതിരെ സാമൂഹ്യ പ്രവർത്തകൻ അജു കെ മധുവിന്റെ നിയമ പോരാട്ടം.
സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ദേശീയ ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. ഉത്തരവാദിത്തപ്പെട്ട ഒരു പൗരൻ എന്ന നിലയ്ക് ഇത്തരം ദേശവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് അജു കെ മധു വ്യക്തമാക്കി. ഇത്തരമൊരു ഘട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കേണ്ട സമയത്ത് ദേശവിരുദ്ധ പ്രസ്താവനകൾ പറയുന്ന റിയാസിനെ പോലെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അജുകെ മധു പറഞ്ഞു.ഇത്തരക്കാർ സോഷ്യൽ ഇൻഷുറൻസ് എന്ന പേരിൽ സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
മുൻപും സാമൂഹികമായ ഇത്തരം പല പ്രശ്നങ്ങൾക്കെതിരെയും ഉറച്ച ശബ്ദം ഉന്നയിച്ച ആളാണ് തിരുവനന്തപുരം മീനാങ്കൽ സ്വദേശി അജു കെ മധു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.