പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു,തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു...!

കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്.12:30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീടിനോട് ചേര്‍ന്ന കൊല്ലക്കുടിലില്‍ എത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും കൊല്ലക്കുടിലില്‍ തന്നെ ഉണ്ടായിരുന്ന വാക്കത്തി എടുത്ത് വെട്ടുകയുമായിരുന്നു.

തടയാന്‍ ചെന്ന നിധീഷ് ബാബുവിന്റെ ഭാര്യക്കും വെട്ടേറ്റു. ഗുരുതരമല്ല. വെട്ടിയ രണ്ടു പേരും ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

പൾസർ ബൈക്കിൽ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. ബൈക്കില്‍ എത്തിയവര്‍ ഇതിന് മുന്‍പും ഇവിടെ വന്നവരാണെന്നും പറയപ്പെടുന്നുണ്ട്. ഭാര്യ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉണ്ട് ഇവര്‍ക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !