ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്നുള്ള അസാധാരണമായ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. വഴിയരികില്‍ സ്റ്റാന്റില്‍ വച്ചിരുന്ന ഒരു സ്കൂട്ടര്‍ അതുവഴി പോയ ഒരു പശു ഓടിച്ച് കൊണ്ട് പോകുന്ന കാഴ്ച.
കേൾക്കുമ്പോൾ തന്നെ ഇതെന്ത് എന്ന ചോദ്യം മനസിലേക്ക് വന്നില്ലേ.. എങ്കില്‍ ഈ കാഴ്ചയൊന്ന് കണ്ട് നോക്കൂ. വീഡിയോ വൈറലായതിന് പിന്നാലെ അത് ടെസ്റ്റ് ഡ്രേവാണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. വീഡിയോയില്‍ അതുവഴി അലഞ്ഞ് നടക്കുകയായിരുന്ന പശുവിനെ കാണാം.
റോഡിന്റെ ഒരു വശത്ത് ഒരു സ്കൂട്ടർ സ്റ്റാന്റില്‍ നിർത്തിയിട്ടിരിക്കുന്നു. പെട്ടെന്ന് പശു തിരിഞ്ഞ് നിന്ന് സ്കൂട്ടറിലേക്ക് മുന്കാലുകളെടുത്ത് വയ്ക്കുന്നത് കാണാം. പിന്നാലെ സ്കൂട്ടറിമായി പശു പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സത്യത്തില്‍ സ്കൂട്ടറിന് മുകളിലേക്ക് പശു തന്റെ മുന്‍കാലുകൾ എടുത്ത് വയ്ക്കുന്നതോടെ സൈഡ് സ്റ്റാന്റില്‍ വച്ചിരുന്ന സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും നേരെ നില്ക്കുന്നു. ഈ സമയം ബാലന്‍സിന് വേണ്ടി പശു പിന്കാലുകൾ മുന്നിലേക്ക് വയ്ക്കുമ്പോൾ സ്കൂട്ടര്‍ അല്പദൂരം നീങ്ങുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.