മനുഷത്വം മരവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഹജീവികളോട് കരുണ കാട്ടുകയാണ് കോട്ടൂരിലെ രണ്ട് ചായക്കടക്കാർ. രാവിലെ കട തുറന്ന് കൈനീട്ടം വിൽക്കുന്നതിന് മുൻപ് തന്നെ ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാത്ത പറവകൾക്ക് ഇവർ ആഹാരം നൽകും.
അതിരാവിലെ പ്രഭാത സവാരിയ്ക്ക് ജംഗ്ഷനിലെത്തുന്നവരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണിത്. വർഷങ്ങളായി മുടക്കമില്ലാതെ ഈ പ്രവൃത്തി തുടരുന്നു. പുലരുമ്പോൾ തന്നെ പ്രാവ്കളും, കാക്കകളും കൂട്ടമായി കടയ്ക്ക് മുന്നിലെത്തും, കടയുടമ ചായക്കടയ്ക്കുള്ളിലാണെങ്കിൽ പടികയറി കടയ്ക്കുള്ളിലേയ്ക്കെത്തും, കോട്ടൂർ ജംഗ്ഷനിൽ പരമ്പരാഗതമായി ചായക്കട നടത്തുന്ന സുകുമാരൻ നായർ, മാസ് കടയുടമ ഇല്യാസ് കുഞ്ഞ് എന്നിവരാണ് മറ്റ് കടക്കാർക്ക് മാതൃകയാകുന്നത്.കൊലപാതകങ്ങളും, രാഷ്ട്രീയ കാല് മാറ്റങ്ങളും വാർത്തയാകുന്ന പ്രഭാതത്തിൽ വായനക്കാർക്ക് സന്തോഷം നൽകുന്നതായിരിക്കും ഈ വാർത്തയെന്നതിൽ തർക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.