സാങ്കേതികവിദ്യകൾ യുദ്ധങ്ങളിൽ നിർണായകമാണ്. ഒന്നാം ലോകയുദ്ധകാലത്ത് ടാങ്കുകളും എയർക്രാഫ്റ്റുകളുമായിരുന്നെങ്കിൽ രണ്ടാം ലോകയുദ്ധത്തിൽ റഡാറുകളും റോക്കറ്റുകളും മിസൈലുകളും ആണവ ബോംബും പടനിലത്തിലെത്തി. ഈ നൂറ്റാണ്ടിൽ ഡ്രോൺ ആയുധ സാങ്കേതികവിദ്യ വലിയ കുതിച്ചുചാട്ടത്തിലാണ്. 1986ൽ ഡിആർഡിഒ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക്സ് (കെയ്ർ) എന്ന പ്രത്യേക സ്ഥാപനം സ്ഥാപിച്ചത് ഡ്രോണുകളുടെ വികസനം ലക്ഷ്യം വച്ചാണ്.
സ്വയം അല്ലെങ്കിൽ വിദൂരത്തുനിന്നാണു ഡ്രോണിന്റെ നിയന്ത്രണം. ആകാശം, കര, വെള്ളത്തിന്റെ ഉപരിതലം, ജലാന്തർഭാഗം തുടങ്ങിയ ഇടങ്ങളിൽ ഡ്രോണുകളുണ്ട്. രഹസ്യാന്വേഷണം, നിരീക്ഷണം, ചരക്കുവിതരണം (ആയുധങ്ങൾ ഉൾപ്പെടെ), ആക്രമണം തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാം.മനുഷ്യരില്ലാത്തതിനാൽ അപകടകരമായ ദൗത്യങ്ങളിൽ ഡ്രോണുകൾ പ്രയോജനപ്രദമാണ്. ഒരു പ്രാണിയുടെ മുതൽ വമ്പൻ വിമാനങ്ങളുടെവരെ വലുപ്പമുള്ള ഡ്രോണുകളുണ്ട്. ഇവയുടെ ചട്ടക്കൂട് നിർമിക്കാൻ പ്ലാസ്റ്റിക്കുകളും കോംപസിറ്റ് വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്.വൈദ്യുതി സംവിധാനങ്ങളാണു ഡ്രോണുകളിൽ ഭൂരിഭാഗത്തെയും പ്രവർത്തിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടർ, ബാറ്ററി, പ്രൊപ്പല്ലറുകൾ, കൺട്രോളറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും ഇവയിലുണ്ട്.
ഡ്രോണുകളിൽ തന്നെയുള്ള ഒരു കംപ്യൂട്ടർ സംവിധാനവുമായി ബന്ധിക്കപ്പെട്ട നിലയിലാണ് ഇവ. കരയിൽ ഉപയോഗിക്കുന്ന ഡ്രോണുകളിൽ ചക്രങ്ങളുള്ളതും ട്രാക്കുകൾ ഉപയോഗിക്കുന്നവയുമുണ്ട്. മലനിരകളിൽ ഉപയോഗിക്കാൻ കാലുകൾ പോലെയുള്ള ഘടനകളിൽ നടക്കുന്ന ഡ്രോണുകളുമുണ്ട്. ആക്രമണ ഡ്രോണുകളിൽ തോക്കുകൾ, മിസൈലുകൾ, ബോംബുകൾ, സ്മാർട് മൈനുകൾ തുടങ്ങിയവയുണ്ട്. സെൻസർ സംവിധാനങ്ങളാണ് ഇവയെ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത്. ഡ്രോൺ പ്രവർത്തനങ്ങളിൽ ആക്ച്വേറ്ററുകൾ നിർണായകമാണ്.വഹിക്കുന്ന വസ്തുക്കൾ ലക്ഷ്യത്തിലേക്കു തൊടുക്കാൻ ഇവ ആകാശഡ്രോണുകളെ സഹായിക്കുന്നു. അപകടവസ്തുക്കൾ നീക്കംചെയ്യാനും മൈനുകൾ സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമൊക്കെ ജലാന്തര ഡ്രോണുകളെ ഇവ അനുവദിക്കുന്നു. ഓൺബോർഡ് കംപ്യൂട്ടറുകളാണു ഡ്രോണിന്റെ തലച്ചോറ്, ഇതിൽ ഹാർഡ്‌വെയറും (മൈക്രോചിപ്പുകൾ, ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ മുതലായവ) സോഫ്റ്റ്‌വെയറുകളും ഉൾപ്പെടുന്നു. ഇത് റിമോട്ട് കൺട്രോൾ സ്റ്റേഷനിൽ നിന്നുള്ള കമാൻഡുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ മുൻകൂട്ടി ലോഡ് ചെയ്ത ഡേറ്റയുടെ സഹായത്തിൽ പ്രവർത്തിക്കും. ആധുനിക സ്വയംനിർണയ ഡ്രോണുകൾക്ക് എഐ ശേഷിയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.