തൃശൂർ: ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം.
പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ഇവർ പറയുന്നു.
തൃശ്ശൂർ പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്.
ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പൊലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.