നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി മലയാള ചിത്രം “നാല്പതുകളിലെ പ്രണയം “(ലവ് ഇൻ ഫോർട്ടിസ്).പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ , ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ ‘ ഔട്ട്സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാർഡ് ‘ കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘മികച്ച ഇന്ത്യൻ സിനിമ ‘ അവാർഡും കരസ്ഥമാക്കി .
മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌ക്കാരവും സ്വന്തമാക്കി . ജെറി ജോൺ ,ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവർത്തകനുമായ രമേശ് എസ് മകയിരം ഒരുക്കിയ ചിത്രത്തിൽ മെർലിൻ, ക്ഷമ,ഗിരിധർ,ധന്യ,മഴ പാർദ്ധിപ്,ഷഹനാസ്,ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ആശ, വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു.ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,കാഞ്ചന ശ്രീറാം,അമൃത ജയകുമാർ,ഐശ്വര്യ മോഹൻ,അന്നപൂർണ പ്രദീപ്,ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ .മഴ ഫിലിംസ്,ആർ ജെ എസ് ക്രീയേഷൻസ്,ജാർ ഫാക്ടറി എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവ്വഹിക്കുന്നു .നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി മലയാള ചിത്രം “നാല്പതുകളിലെ പ്രണയം
0
വെള്ളിയാഴ്ച, മേയ് 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.