കോട്ടയം : തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യുഡിഎഫ് തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്.
അസോഷ്യേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാൽ മുന്നണിയുമായി സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അൻവറുമായുള്ള തുടർചർച്ചകൾക്ക് ചുമതലപ്പെടുത്തിയത്. നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോഷ്യേറ്റ് പാര്‍ട്ടിക്ക് കഴിയും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിൽ ഉള്‍പ്പെടുത്തുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളാണ് കോൺഗ്രസിനെ അത്തരമൊരു തീരുമാനത്തിൽനിന്നു പിന്നോട്ടുവലിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യുഡിഎഫ് തീരുമാനം : ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനം
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.