കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് സ്വദേശി നാഗേഷിനെയാണ് (33) കസബ പോലീസ് അറസ്റ്റ് ചെയ്തത്.
അന്തര്‍ജില്ലാ മോഷ്ടാവായ നാഗേഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ മാനാഞ്ചിറയിലുള്ള ഓഫീസിന്റെ വാതിലിലെ പൂട്ട് പൊളിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്.
ഓഫീസിനകത്ത് കടന്ന് ഇവിടെയുണ്ടായിരുന്ന ലാപ്ടോപ്പുമായി കടന്നുകളയുകയായിരുന്നു. മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ജയിലിലായിരുന്ന നാഗേഷ് കഴിഞ്ഞ മാസമാണ് അവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാനഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.