ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് ഹൗസ് സ്പീക്കർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം പിന്തുണ അറിയിച്ചതിന് പിന്നാലെ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പ്രഖ്യാപിച്ചു."ഇന്ത്യ ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളണം. ആ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ഭീകരതയെ ചെറുക്കുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ്ജവും വിഭവങ്ങളും നൽകി സഹായിക്കും," എന്ന് മൈക്ക് ജോൺസൺ പ്രസ്താവിച്ചു.കഴിഞ്ഞ മാസം പ്രസിഡൻ്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി ടെലിഫോണിൽ സംഭാഷണം നടത്തുകയും പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഈ ഹീനകൃത്യം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണയുമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം ബീഹാറിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികളെയും അവരുടെ സഹായികളെയും പിന്തുടരുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു . ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിയ ചരിത്രമുള്ള പാകിസ്ഥാനെ ഭൂമിയുടെ ഏത് കോണിലാണെങ്കിലും പിടികൂടുമെന്നും അവർക്ക് കഠിനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം മോദി അസന്നിഗ്ധമായി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു .

പഹൽഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിൻ്റെ പ്രതികരണത്തിൻ്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കുന്നതിന് ഇന്ത്യൻ സായുധ സേനയ്ക്ക് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയിരുന്നു.സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പാകിസ്ഥാൻ്റെ അഭ്യർത്ഥനയെ തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ രഹസ്യയോഗം ചേർന്നു; പാകിസ്ഥാൻ്റെ വാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ അഭ്യർത്ഥന പ്രകാരം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (UNSC) അടച്ചിട്ട മുറിയിൽ ഇന്നലെ യോഗം ചേർന്നിരുന്നു . എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമിതി പാകിസ്ഥാൻ്റെ "തെറ്റായ ചാപ്പ " വാദത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയും വിഷയത്തിൽ ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.വിശ്വസനീയമായ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, യോഗത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ പഹൽഗാം ഭീകരാക്രമണ വിഷയം ചർച്ച ചെയ്യുകയും ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്ക് സംബന്ധിച്ച് പാകിസ്ഥാനോട് വിശദീകരണം തേടുകയും ചെയ്തു.

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പാകിസ്ഥാൻ്റെ അഭ്യർത്ഥനയെ തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ രഹസ്യയോഗം ചേർന്നു; പാകിസ്ഥാൻ്റെ വാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ അഭ്യർത്ഥന പ്രകാരം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (UNSC) അടച്ചിട്ട മുറിയിൽ ഇന്നലെ യോഗം ചേർന്നിരുന്നു . എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമിതി പാകിസ്ഥാൻ്റെ "തെറ്റായ ചാപ്പ " വാദത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയും വിഷയത്തിൽ ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.വിശ്വസനീയമായ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, യോഗത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ പഹൽഗാം ഭീകരാക്രമണ വിഷയം ചർച്ച ചെയ്യുകയും ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്ക് സംബന്ധിച്ച് പാകിസ്ഥാനോട് വിശദീകരണം തേടുകയും ചെയ്തു.
സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാൻ, ജൂലൈ മാസത്തിൽ കൗൺസിലിൻ്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപുതന്നെ ഐക്യരാഷ്ട്രസഭയുടെ വേദി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപേ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഖേദകരമാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു . പ്രകൃതിരമണീയമായ ഈ പ്രദേശത്ത് നടന്ന വെടിവയ്പ്പിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) പുനഃസംഘടിത രൂപമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണെന്ന് ആ സംഘടനാ തന്നെ അവകാശപ്പെപ്പെടുകയും , കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാകുകയാണ് എന്ന് മനസ്സിലായ സംഘടന പിന്നീട് ഈ അവകാശവാദം പിന്വലിക്കുകയുമായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !