തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്.
24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹൻ കുന്നുമ്മൽ അറിയിച്ചു.
ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.