അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സംസ്ഥാനതല ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി നെയ്യാർ ഡാം ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഇംഗ്ലീഷ് അധ്യാപക പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന 130 ഓളം അധ്യാപകർ ഈ ക്യാമ്പിന്റെ ഭാഗമായി അണിനിരന്നു. കാട്ടാക്കട എക്സൈസ് സബ്ഇൻസ്പെക്ടർ ശ്രീ സി ശിശുപാലൻ സാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും അധ്യാപകർക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥികളിലെ അമിതമായ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ലഹരി വിമുക്ത നവകേരളം എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് അധ്യാപകർ ഈ പ്രവർത്തനം ഏറ്റെടുത്തത്.സംസ്ഥാന വിദ്യാഭ്യാസ പരിശീലന കേന്ദ്രവും ഇതിന്റെ ഭാഗമായി അധ്യാപക പരിശീലനത്തിൽ ലഹരി വിമുക്ത നവകേരളം എന്ന ഒരു മോഡ്യൂൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ റിസർച്ച് ഓഫീസർ ശ്രീമതി ഷീജ പ്രമോദ്, പരിശീലകരായിട്ടുള്ള ശ്രീ ഓ കെ ഹരിദാസ്, ശ്രീ കെ ഓ ദീപക് കുമാർ, ശ്രീ സാം ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.