കുരിശ്‌ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു

തൊടുപുഴ: തൊമ്മൻകുത്ത് സെന്‍റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പധികൃതർ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു. 

കുരിശ് പിഴുത വനംവകുപ്പിൻ്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്കു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഹിയറിംഗിലാണ് തൊടുപുഴ തഹസിൽദാർ ഒ.എസ്.ജയകുമാർ തർക്ക സ്ഥലത്തിൻ്റെ നിജസ്ഥിതി വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധനയും നാട്ടുകാരിൽ നിന്നു വിവര ശേഖരണവും നടത്തിയിരുന്നു.

കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇതു ജനവാസ മേഖലയാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫല വൃക്ഷങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നതാണ് തഹസിൽദാറുടെ നിജസ്ഥിതി റിപ്പോർട്ട്. 

ഇതേസമയം കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദമാണ് വനം വകുപ്പധികൃതർ ആവർത്തിച്ചത്. പ്രശ്ന പരിഹാരത്തിനായി റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തിൽ തർക്ക സ്ഥലത്ത് സംയുക്ത പരിശോധന നടത്താൻ ഡെപ്യൂട്ടി കളക്ടർ കെ.എം. ജോസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്നു കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !