മുൻ കരുതലുകളെടുത്താൽ മഴക്കാലത്തെ റോഡപകടങ്ങൾ ഒഴിവാക്കാനാകും.

മുൻകരുതലുകളെടുത്താൽ മഴക്കാലത്തെ റോഡപകടങ്ങൾ ഒഴിവാക്കാനാകും.

വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡു കാണാതെയും അപകടങ്ങളിൽപ്പെടുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുകയാണെന്ന് പോലീസ് പറയുന്നു.

ശ്രദ്ധിക്കാം

  • ഹെഡ്ലൈറ്റ് ലോ ബീമിലാക്കി വാഹനം ഓടിക്കുക. മഴയിൽ റോഡ് വ്യക്തമായി കാണാനും നിങ്ങളുടെ വാഹനം മറ്റുഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും ഹെ‌ഡ്ലൈറ്റ് പ്രകാശിപ്പിക്കുന്നത് സഹായിക്കും. വാഹനത്തിൽ ഫോഫ്ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.
  • ടയറിന്റെ നിലവാരം പരിശോധിക്കുക. ടയറിന് തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയും. അലൈൻമെന്റും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദം നിശ്ചിത അളവിൽ നിലനിർത്തുകയും വേണം.
  • ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് യാത്രതുടങ്ങുംമുൻപ് പരിശോധിക്കുക.
  • വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. അവയുടെ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസ്സപ്പെടുത്തിയേക്കാം.
  • ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
  • നനവുള്ള റോഡിൽ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരമെടുക്കുമെന്നതിനാൽ വേഗം കുറച്ച് ഓടിക്കുക.

റോഡിൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കലുള്ളതാകും. അതിനാൽ വാഹനം പതിയെ ഓടിക്കലാണ് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !