ദില്ലി: ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ.
കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക.
പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ദൌത്യം. ഈ ദൌത്യസംഘത്തിന്‍റെ ഭാഗമാകുകയാണ് തരൂര്‍. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നുള്ള എംപിമാരെയും അതുപോലെ തന്നെ മുന്‍മന്ത്രിമാരെയും ഈ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പല സംഘങ്ങളായി മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായിരിക്കും സംഘമെത്തുക. ആദ്യസംഘത്തെ ശശി തരൂര്‍ നയിക്കുമെന്നുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം തരൂര്‍ സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.