പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025 ബഹ്‌റൈനിൽ

പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025 ബഹ്‌റൈനിൽ: ജൂൺ 12 മുതൽ 15 വരെ എട്ട് നാടകങ്ങൾ

ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025 ജൂൺ 12,13,14, 15 എന്നി തിയ്യതികളിയായി നടത്തപ്പെടുന്നു. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു.

  • ഒന്നാം ദിനമായ 12 നു ശ്രീ. അനിൽകുമാർ TP എളേറ്റിലിന്റെ രചനയിൽ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന "തിട്ടൂരകറുപ്പ്'' എ. ശാന്തകുമാറിന്റെ രചനക്ക് രമേഷ് ബേബിക്കുട്ടൻ സംവിധാനം ചെയ്യുന്ന "വീടുകൾക്കെന്തു പേരിടും" എന്ന നാടകവും അരങ്ങേറുന്നു. 
  • രണ്ടാം ദിനമായ ജൂൺ 13 വെള്ളിയാഴ്ച്ച അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "ഹാർവെസ്റ്റ്' തുടർന്ന് ശ്രീ. ആശാമോൻ കൊടുങ്ങല്ലൂർ രചന നിർവഹിച്ച് ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന "നാവ്" എന്നീ നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നു. 
  • മൂന്നാം ദിനം ആദ്യമെത്തുക വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന, വിഖ്യാത നാടക രചയിതാവായ മൗറീസ് മെയ്റ്റർലിങ്ക് എഴുതിയ "The Miracle of Saint Anthony" എന്ന നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ "Miracles of പുണ്യാളൻ" എന്ന നാടകവും രണ്ടാമതായി ശ്രീ. എമിൽ മാധവിയുടെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്യുന്ന "സ്വപ്ന ദംശനം" എന്ന നാടകവും  അരങ്ങേറുന്നു. 
  • അവസാന ദിവസം ആദ്യമെത്തുന്ന നാടകം പ്രജിത്ത് നമ്പ്യാർ രചന നിർവഹിച്ച് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്യുന്ന "കത്രിക" തുടർന്ന് ഹരികുമാർ കിടങ്ങൂർ രചനയും സംവിധാനവും നിർവഹിക്കുന്ന "ബഥേൽ " എന്നീ നാടകത്തോടെ ഈ വർഷത്തെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തിരശീല വീഴും. 

നൂറിൽ പരം കലാകാരൻമാർ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന ഈ നാടകോത്സവത്തിന്റെ വിജയത്തിനായി എല്ലാ നാടകാസ്വാദകരെയും സ്നേഹപൂർവ്വം  ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ നാടകരാവുകളിലേക്ക് സ്വാഗതം ചെയ്യുന്നു. 

ടീം സ്‌കൂൾ ഓഫ് ഡ്രാമ, 

Bahrain Keraleeya Samajam

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !