പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലെ അവസാനിപ്പിച്ച ഭാഗത്തുനിന്നും ആരംഭിച്ച തെരച്ചിൽ വിലങ്ങുപാറ കൂറ്റനാൽ കടവ് വരെയെത്തി. കളരിയമ്മാക്കൽ കടവിൽ ചെക്ക് ഡാം ഉള്ളതിനാൽ ഇതിനപ്പുറം പോയിട്ടില്ലെന്നാണ് വിലയിരുത്തൽ.
ഭരണങ്ങാനം അസീസി ഭാഷാ പഠനകേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ പഠിതാക്കളായ അമല്‍ കെ ജോമോന്‍ , ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മീനച്ചിലാറ്റിൽ കാണാതായത്. കുളിക്കാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ.
വേനൽക്കാലം ആണെങ്കിലും ശക്തമായി പെയ്യുന്ന വേനൽ മഴയെ തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉണ്ട്. കാണാതായ യുവാക്കളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അഴുതയിൽ നിന്നുള്ള പഞ്ചായത്ത് അംഗവും സ്ഥലത്തുണ്ട്. പാലാ ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.