ജൂൺ മാസം ആദ്യ വാരം കേരളത്തില്‍ സ്കൂളുകൾ തുറക്കുമ്പോള്‍ മാതാ- പിതാക്കള്‍ക്ക് ആശങ്ക

ജൂൺ മാസം ആദ്യ വാരം കേരളത്തില്‍ സ്കൂളുകൾ തുറക്കുമ്പോള്‍ യുഎഇയിലെ മാതാ-പിതാക്കള്‍ക്ക് ആശങ്ക. 

യുഎഇയിലേക്ക്  അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്.

വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വൺവേ നാട്ടിലേക്കു കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 900 ദിർഹത്തിനു മുകളിൽ നൽകണം. ഇരട്ടിയിലേറെയാണു നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ മാസമാദ്യത്തെ ബലിപെരുന്നാൾ കൂടി കണക്കിലെടുത്താൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കും. 

ചില വിമാന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് അൽപ്പം കുറച്ചു കാണിച്ചാലും 30 കിലോ ല​ഗേജ് ചേർക്കണമെങ്കിൽ അധിക തുക നൽകേണ്ടതായും വരുന്നുണ്ട്. കൂടാതെ നേരിട്ടുള്ള വിമാനങ്ങളും കണക്ഷൻ വിമാനങ്ങളും തമ്മിൽ 100-200 ദിർഹത്തി​ന്റെ വ്യത്യാസമാണുള്ളത്. അതേസമയം ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെയുള്ള സമയത്ത് വൺവേ ടിക്കറ്റിന് വേണ്ടിവരുന്നത് ഏകദേശം 2500 ദിർഹം വരെയാണ്

യുഎഇയിലെ മധ്യവേനൽ അവധി ജൂൺ 26നായിരിക്കും തുടങ്ങുക. അതിനാൽ വിമാനടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ സെപ്റ്റംബർ പകുതിയെങ്കിലുമാകണം. നാലം​ഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ഏകദേശം 4000 ദിർഹമെങ്കിലും ടിക്കറ്റ് നിരക്കിൽ കരുതേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !