ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടു പടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയിൽ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു.
മാടായിക്കോണം ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാലില്‍ കടിയേല്‍ക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കാട്ടുങ്ങച്ചിറ തട്ടിൽ പീറ്ററിന്റെ മകളാണ്. മകൻ: ഹെയ്ദൻ. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് വൈകീട്ട് 3 നു സെൻറ് തോമസ് കത്തീഡ്രലിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.