37 ആശുപത്രികളുടെ ശൃംഖലയുള്ള ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ആശുപത്രി പാപ്പരായി. Healthscope സ്വകാര്യ ആശുപത്രി ശൃംഖലയാണ് 1.6 ബില്യൺ ഡോളർ കടബാധ്യതതയോടെ റിസീവർഷിപ്പിലേക്ക് കയറിയത്.
പുതിയ ഉടമയെ കണ്ടെത്തുന്നതുവരെ ഓസ്‌ട്രേലിയയിലുടനീളമുള്ള ഇവരുടെ 37 സ്വകാര്യ ആശുപത്രികൾ തുറന്നു പ്രവർത്തിക്കാൻ സഹായിക്കാമെന്ന് കോമൺവെൽത്ത് ബാങ്കും വെസ്റ്റ്പാക്കും സമ്മതിച്ചിട്ടുണ്ട്.
ഏകദേശം 19,000-ത്തിലധികം ജീവനക്കാരുള്ള ഈ സ്വകാര്യ ആശുപത്രി ശൃംഖല അടച്ചുപൂട്ടലുകൾക്കോ പിരിച്ചുവിടലുകൾക്കോ പോകാനുള്ള പദ്ധതികളില്ലായെന്നും, എല്ലാ ആശുപത്രികളും സാധാരണപോലെ പ്രവർത്തിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. പുതിയ ഉടമസ്ഥതയിലേക്ക് മാറ്റുക എന്നതാണ് ഇവർ ഇപ്പോൾ നോക്കുന്നത്. എന്നിരുന്നാലും രാജ്യത്തുടനീളമുള്ള ഇവരുടെ രോഗികളും ജീവനക്കാരും ആശങ്കയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.