ബെംഗളൂരു : 70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബെംഗളൂരു പൊലീസ് പിടികൂടി. സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പൊലീസ് ഇയാളിൽനിന്നു പിടികൂടിയിട്ടുണ്ട്.
ഇവർ വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഒന്നാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു.എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവർ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ 7.3 കോടി രൂപ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിൻ രാസലഹരിയുമായി 2 ആഫ്രിക്കൻ വനിതകള്‍ ബെംഗളൂരുവിൽ പിടിയിലായി. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവർ ലഹരി കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.