.യുവാവും പെൺകുട്ടിയും ട്രെയിനിന് മുന്നില്‍ ചാടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഹരിപ്പാട്: കരുവാറ്റ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യുവാവും പെൺകുട്ടിയും ട്രെയിനിന് മുന്നില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിന് മുന്നില്‍ ചാടിയ 17കാരി വീട്ടില്‍ നിന്നും ഷാംപു വാങ്ങാന്‍ കടയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

ഒപ്പമുണ്ടായിരുന്നു ശ്രീജിത്തിൻ്റെ ഭാര്യയുടെ വീടിന് സമീപമായിരുന്നു പെൺകുട്ടിയുടെ വീട്. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ പലതവണ വിലക്കിയിരുന്നു. ശ്രീജിത്തുമായുള്ള അടുപ്പത്തില്‍ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാനും വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി 

കഴിഞ്ഞ ദിവസമാണ് കരുവാറ്റ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യുവാവും വിദ്യാര്‍ത്ഥിനിയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. അധികം ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്ത സ്റ്റേഷനാണ് കരുവാറ്റ റെയില്‍വേ സ്റ്റേഷന്‍. ഇവിടേക്ക് ബൈക്കിലെത്തിയ 38 കാരനായ ശ്രീജിത്തും 17 കാരിയായ വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.

ആലപ്പുഴ ഭാഗത്തേക്ക് വരുന്ന തിരുവനന്തപുരം നോര്‍ത്ത് - അമൃത്സര്‍ എക്സപ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. മരിച്ച ശ്രീജിത്തും പെൺകുട്ടിയും കരുവാറ്റയിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. സമീപത്തുണ്ടായിരുന്ന ഗേറ്റ് കീപ്പര്‍ ഇരുവരെയും ശ്രദ്ധിച്ചിരുന്നു. 

ട്രെയിന്‍ വരുന്നത് കണ്ടിട്ടും ഇരുവരും ചെരുപ്പൂരിയ ശേഷം മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോള്‍ അപകടം മനസിലാക്കിയ ഗേറ്റ് കീപ്പര്‍ ചാടല്ലേയെന്ന് വിളിച്ച് പറഞ്ഞു. എന്നാല്‍ ഇരുവരും ഇത് കേള്‍ക്കാതെ ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. വലിയ വളവുകളൊന്നുമില്ലാത്ത റെയില്‍ പാളമാണ് കരുവാറ്റയിലുള്ളത്.

അതിനാല്‍ ട്രെയിന് വരുന്നത് കണ്ടിട്ട് തന്നെയാവാം ഇരുവരും ചാടിയത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മരിച്ച ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ദേവിക ഗവ: ബോയ്‌സ് എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !