ചെന്നൈ ∙ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനിൽക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസിൽനിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി.അതിജീവിത ഇപ്പോൾ ഗർഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്‌ടൻ പൊലീസ് സമർപ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനിൽക്കും, മദ്രാസ് ഹൈക്കോടതി.
0
വ്യാഴാഴ്ച, മേയ് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.