കീഴൂർ- അറുനൂറ്റിമംഗലം - ഞീഴൂർ റോഡ് പുനരുദ്ധാരണ ഫയൽ ധനകാര്യ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു മോൻസ് ജോസഫ് എംഎൽഎ യുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ടെണ്ടർ ചെയ്ത പ്രവർത്തി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ ഉണ്ടാക്കി.
കീഴൂർ- ഞീഴൂർ റോഡിന് ശാപ മോക്ഷം: പ്രതിസന്ധി പരിഹാര നടപടികൾ സർക്കാർതലത്തിൽ ആരംഭിച്ചതായി എംഎൽഎ കടുത്തുരുത്തി കേരള വാട്ടർ അതോറിറ്റിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി വിട്ടുകൊടുത്ത ശേഷം റീടാറിങ് നടത്താൻ കഴിയാതെ വർഷങ്ങളായി പ്രതിസന്ധിയിലും ശോച്യാവസ്ഥയിലുമായിരുന്ന കീഴൂർ - അറുന്നൂറ്റിമംഗലം - ഞീഴൂർ റോഡിന് സർക്കാർ തലത്തിൽ ശാപ മോക്ഷം ലഭിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.കീഴൂർ- അറുന്നൂറ്റിമംഗലം - ഞീഴൂർ റോഡ് 5 പ്രാവശ്യം ടെണ്ടർ ചെയ്തെങ്കിലും സർക്കാർ നിരക്കിന്റെ കുറവ് മൂലം ആരും പ്രവർത്തി ഏറ്റെടുക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യം പരിഹരിക്കുന്നതിന് ടെണ്ടർ കോസ്റ്റ് ഡിഫറൻസ് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പലപ്രാവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും ഫലപ്രദമായ പരിഹാരത്തിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല
ഇതേ തുടർന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ .എൻ ബാലഗോപാൽ , പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രണ്ട് ഘട്ടങ്ങളായി നേരിട്ട് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാര ഫോർമുല രൂപപ്പെട്ടത്.ഇതുപ്രകാരം കേന്ദ്രസർക്കാർ അംഗീകരിച്ച ലോക്കൽ മാർക്കറ്റ് നിരക്ക് (LMR നിരക്ക്) ടെണ്ടർ കരസ്ഥമാക്കിയ കമ്പനിക്ക് നൽകുന്നതിനുള്ള ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പുതുക്കിയ ഫയൽ ധനകാര്യ വകുപ്പ് പരിശോധനയ്ക്ക് ശേഷം ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് കൈമാറുകയുണ്ടായി .
അനുകൂല നിർദ്ദേശത്തോടെ മടങ്ങിവന്ന ഫയലിന്മേൽ രണ്ടു വകുപ്പുകളും റോഡ് പ്രവർത്തി നടപ്പാക്കാൻ കഴിയുന്ന വിധത്തിലാണ് നോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വീണ്ടും ഇടപെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലിന് അന്തിമ പരിശോധനയ്ക്കും അനുകൂല ഉത്തരവിനും വേണ്ടി ബന്ധപ്പെട്ട ഫയൽ സമർപ്പിച്ചിട്ടുണ്ട്.
ഇതിനുശേഷം പൊതുമരാമത്ത് വകുപ്പിലേക്ക് ഫയൽ എത്തിയാൽ മന്ത്രി ഒപ്പുവെച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുന്നതാണ്. വളരെ സങ്കീർണമായി നിന്നിരുന്ന കീഴൂർ- അറുന്നൂറ്റിമംഗലം - ഞീഴൂർ റോഡിന്റെ റീടാറിങ് ജോലികൾ നടപ്പാക്കുന്നതിന് അനുകൂല സാഹചര്യത്തിലേക്ക് സർക്കാർതലത്തിൽ കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതിൽ ആശ്വാസവും ചാരിതാർത്ഥ്യവുമുണ്ടെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.ഏതാണ്ട് 15 ദിവസത്തിനുള്ളിൽ അന്തിമ ഉത്തരവ് ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തുടർച്ചയായി അനുബന്ധ ആവശ്യങ്ങളോടൊപ്പം ഓരോ ഘട്ടത്തിലും നിലകൊള്ളുന്നതായും എംഎൽഎ വ്യക്തമാക്കി.
കടുത്തുരുത്തി - പിറവം റോഡിന്റെ ടെണ്ടർ ഓപ്പണിംഗ് മെയ് 12ന് നടത്തുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.