കാൻബെറ: ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസ് സർക്കാർ തുടരും. ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ലേബർ പാർട്ടി 77 സീറ്റുകൾ ഉറപ്പിച്ചു.
പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പരാജയപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി അംഗങ്ങളിൽ നിന്ന് പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കും. ഓസ്‌ട്രേലിയൻ ഇലക്ഷൻ കമ്മീഷന്റെ ആദ്യകാല പ്രവചനങ്ങൾ പ്രകാരം, 150 സീറ്റുകളുള്ള പ്രതിനിധിസഭയിൽ, ഭരണകക്ഷിയായ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടിക്ക് 70 സീറ്റുകളും പ്രതിപക്ഷ പാർട്ടിയായ ലിബറൽ-നാഷണൽ സഖ്യം 24 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം.62 കാരനായ ആൻ്റണി ആൽബനീസ് 2022-ലാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. കൂടാതെ 30 വർഷത്തിലേറെയായി ന്യൂ സൗത്ത് വെയിൽസ് ഗ്രേൻഡ്‌ലർ ഡിവിഷനെ അദ്ദേഹമാണ് പ്രതിനിധീകരിക്കുന്നത്.ഓസ്ട്രേലിയയിൽ ഇടതുവസന്തം, ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ലേബർ പാർട്ടി 77 സീറ്റുകൾ ഉറപ്പിച്ചു.
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.