യുവതിയെയും പെണ്മക്കളെയും കാണാനില്ലെന്ന്, പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക്‌ കുറിപ്പ്

കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് അംഗത്തെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. 20-ാം വാർഡ് അംഗം ഐ സി സാജനെയും 12-ഉം 13-ഉം വയസ്സുള്ള മക്കൾ അമല, അമയ എന്നിവരെയുമാണ് കാണാതായത്.

സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്.
ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരിച്ചു. 50 ലക്ഷം രൂപ ഭർതൃവീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും ഭർതൃമാതാവിൻ്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതി കുറച്ചിട്ടുണ്ട്.

ഒരു ജനപ്രതിനിധിയായ താൻ നിയമസഹായം തേടിയപ്പോൾ ഇങ്ങനെയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എങ്ങനെയാകുമെന്നും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മദ്യത്തിനും മുന്തിയ ഭക്ഷണത്തിനും കൈക്കൂലിയ്ക്കും മുന്നിൽ അടിയറവ് പറയുന്നതാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐസി കുറിച്ചിരിക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തനിക്കും കുട്ടികൾക്കും എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം കുറിപ്പിൽ പറഞ്ഞിട്ടുള്ളവർക്കാണെന്നും പറഞ്ഞാണ് യുവതി കത്ത് അവസാനിപ്പിച്ചിട്ടുള്ളത്. 

അതേസമയം, യുവതി നേരത്തെ നൽകിയ പരാതിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചതായും വിവരമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !