35 വർഷത്തിന് ശേഷം ദയനീയ തോൽവി, മാറനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ്.

തിരുവനന്തപുരം: മാറനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കണ്ടല ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗൻ്റെ പാനലിന് ദയനീയ തോൽവി.

35 വർഷത്തിന് ശേഷം ഇതാദ്യമായാണ് എൻ ഭാസുരാംഗൻ സഹകരണസംഘം തിരഞ്ഞെടുപ്പിൽ തോൽക്കുന്നത്. 1990 ലാണ് മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി എൻ ഭാസുരാംഗൻ വരുന്നത്. പിന്നാലെ കണ്ടല ബാങ്കിൻ്റെയും പ്രസിഡന്റായി.
കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലായതോടെ പശുവിനെ വളർത്തുകയോ പാൽ അളക്കുകയോ പോലുംചെയ്തിട്ടില്ലാത്ത ഭാസുരാംഗനെ ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് ആയതോടെ ഭാസുരാംഗന് വേണ്ടി ഗൂഡാലോചന നടത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി. ഈ വാർത്ത റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഭാസുരാംഗനെ വോട്ടർപട്ടികയിൽ നിന്ന് നീക്കുകയും സംഘം സെക്രട്ടറിയെ സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !