മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എൻ്റെ മകൻ മത്സരിക്കില്ലയെന്ന് ബിജെപി നേതാവ് പി സി ജോർജ് മാധ്യമങ്ങളോട്. പാർട്ടിയോട് ഇക്കാര്യം അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഏത് മഠയനാണ് പറഞ്ഞത്. സ്ഥാനാർത്ഥിയില്ലെങ്കിൽ നിലമ്പൂരിലെ ബിജെപിക്കാർ ആർക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് ചോദിച്ചു. നിലമ്പൂരിൽ നിർബന്ധമായും സ്ഥാനാർത്ഥി വേണമെന്ന് സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും പി സി ജോർജ് പറഞ്ഞു.യുഡിഎഫിന് മാന്യതയുണ്ടെങ്കിൽ പിവി അൻവറിനെ സ്ഥാനാർത്ഥിയാക്കണം. എന്നാൽ എവിടെ നിൽക്കണമെന്ന് അയാൾക്ക് തന്നെ അറിയില്ലയെന്നും പി സി ജോർജ് പരിഹസിച്ചു. അൻവർ തനിക്ക് കിട്ടുന്ന വോട്ട് മത്സരിച്ച് കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.