ഇന്ത്യ ഗവൺമെൻ്റിൻ്റെ ഇന്നവേഷൻ മാരത്തോണിൽ ചെമ്മലമറ്റം സ്കൂളിന് വൻ നേട്ടം.

ചെമ്മലമറ്റം: ഇന്ത്യ ഗവൺമെൻറിൻ്റെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നടത്തിയ ഇന്നവേഷൻ മാരത്തോൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.  പത്താം ക്ലാസിലെ വിദ്യാർഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ്, എന്നീ കുട്ടികൾ ചേർന്ന് സമർപ്പിച്ച പ്രോജക്ട് ആണ് ദേശീയതലത്തിൽ തെരഞ്ഞെടുത്തത്.

റബർ പാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് അവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എ.ടി.ൽ ലാബിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആയിരുന്നു മൂവരും. ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തോൺ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ വലിയ ഉണർവ് നൽകുന്ന ഈ കണ്ടെത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിൽ നിന്ന് 1.5 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ തലത്തിൽ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 27 സ്കൂളുകളാണ്. കേരളത്തിൽ ആകെ 4 സ്കൂളുകൾക്ക് മാത്രമാണ് സെലക്ഷൻ ലഭിച്ചത്. 

കോട്ടയം ജില്ലയിൽ സെലക്ഷൻ ലഭിച്ച ഏക സ്കൂളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഓൾ ഇന്ത്യ തലത്തിൽ 6.7 ലക്ഷം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. സമൂഹത്തിന് ഉപകാരപ്രദമായ പുതിയ കണ്ടെത്തലുകൾ നടത്തുന്നതിന് സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യ ഗവൺമെൻറ് നടത്തിയ മത്സരമായിരുന്നു ഇന്നവേഷൻ മാരത്തോൺ

സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പി.ടി.എ പ്രസിഡൻറ് ബിജു കല്ലെടുക്കനാനി, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !