പത്ത് വയസുകാരന്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുളത്തില്‍ മുങ്ങിമരിച്ചു.

തൃശൂര്‍: ചേരുംകുഴിയില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്ത് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിൻ്റെ മകന്‍ സരുണ്‍ സുരേഷാണ് മരിച്ചത്. ചേരുംകുഴി മൂഴിക്കുകുണ്ടിലെ കുളത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.

മീന്‍പിടിക്കാനായി അടുത്തുള്ള കുളത്തിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു സരുണ്‍. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ കാല്‍വഴുതി കുളത്തില്‍ വീണു. സഹോദരനായ വരുണിനെ രക്ഷിക്കാനായി സരുണ്‍ കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ സരുണും കുളത്തിൽ മുങ്ങി.

ഉടന്‍ തന്നെ നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.അതേ സമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനുൾപ്പടെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

ഇതിനിടയിലാണ് വിവിധയിടങ്ങളിൽ നിന്ന് അപകട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കൻ ജില്ലകളിൽ പ്രളയ മുന്നറിയിപ്പുകളും ഇതിനോടകം സർക്കാർ നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലേർട്ട് നിലനിൽക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനാണ് നിർദേശം.

പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !