ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിന് പരിഹാരം നിര്‍ദ്ദേശിച്ച് ഗൂഗിള്‍.

ഫോണിലെ ബാറ്ററി പതിവിലും വേഗത്തില്‍ കുറയുന്നത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് എപ്പോഴും ഉള്ള പരാതിയാണ്. എന്നാല്‍ ബാറ്ററി കുറയുന്നതിനുള്ള കാരണം പലതായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍.

ബാറ്ററി ചാര്‍ജ് കുറയാന്‍ കാരണം ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റഗ്രാമിന്റെ ഒരു സമീപകാല വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അമിതമായ ബാറ്ററി ഉപയോഗത്തിന് കാരണമായെന്നും അതിനുളള പരിഹാരം കമ്പനി കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം 382.00.49.84 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നത്.
ഇക്കാര്യം പറഞ്ഞുകൊണ്ട് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹെല്‍പ്പ് കമ്യൂണിറ്റിയില്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്പല ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുളള ബാറ്ററി കുറയുന്ന പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ അപ്‌ഡേറ്റ്. അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെ.
അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പ് ഐക്കണില്‍ ലോംഗ് പ്രസ് ചെയ്ത് App info തിരഞ്ഞെടുത്ത് ആപ്പ് വേര്‍ഷന്‍ കണ്ടെത്താന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഗൂഗിള്‍ , സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാണ്. 

ഈ മാസം ആദ്യം ഒരു പിക്‌സല്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന് തൊട്ടുപിന്നാലെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളെ ഈ പ്രശ്‌നം ബാധിച്ചതായി 9 to 5 Google റിപ്പോര്‍ട്ട് ചെയ്തിരുന്നു . ബാറ്ററി കുറയുന്നതിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കയ്ക്ക് മറുപടിയായി ഗൂഗിള്‍ ഉപയോക്താക്കളോട് ഇന്‍സ്റ്റഗ്രാം അപ്‌ഡേറ്റ് നിര്‍ദ്ദേശിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുറമേ ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

1 സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറയ്ക്കുക

2 അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് (Adaptive brightness) പ്രവര്‍ത്തനക്ഷമമാക്കുക.

ഇങ്ങനെ ചെയ്താല്‍ ഫോണ്‍ നിലവിലെ വെളിച്ചത്തിനനുസരിച്ച് തെളിച്ചം ക്രമീകരിക്കും.

3 ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേകളുളള ഫോണുകളില്‍ റിഫ്രഷ് റേറ്റ് കുറഞ്ഞ നിരക്കിലേക്ക് സെറ്റ് ചെയ്യുക.

4 ഓട്ടോ ലോക്ക് സമയം കുറയ്ക്കുക.ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !