വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന്ദിവസത്തെ പഴക്കം..

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 76 വയസ്സുള്ള സക്കറിയ മാത്യു,73 വയസ്സുള്ള ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഇരുവരും വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

ഏക മകൻ എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്‍റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മൂന്ന് ദിവസം മുൻപ് മകൻ എറണാകുളത്ത് നിന്നും മാതാപിതാക്കളെ കാണാൻ എത്തിയിരുന്നു. രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചിരുന്നു. സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !