ദുബൈ: തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വിതുര ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യാണ് മരിച്ചത്.
സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. കരാമയിൽ ഈ മാസം നാലിനായിരുന്നു സംഭവം. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പൊലീസിന്റെ പിടിയിലായതായി വിവരമുണ്ട്.ജയകുമാർ-ഗിൽഡ ദമ്പതികളുടെ മകളാണ് മരിച്ച ആനിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇൻകാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.പ്രവാസി മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ, കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്
0
ചൊവ്വാഴ്ച, മേയ് 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.