ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം. സൈബർ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.
വിക്രം മിസ്രിക്ക് എതിരായ സൈബർ ആക്രമണത്തെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അപലപിച്ചു. വിക്രം മിസ്രി സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിക്കുന്നു.നമ്മുടെ സിവിൽ സർവീസുകാർ എക്സിക്യൂട്ടീവിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് ഓർമ്മിക്കണം. എക്സിക്യൂട്ടീവ് / രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് അവരെ കുറ്റപ്പെടുത്തരുത് എന്നും അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു.ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെകുറിച്ചുള്ള വിവരങ്ങൾ വാർത്താസമ്മേളനങ്ങളിൽ അറിയിച്ചിരുന്നത് വിക്രം മിസ്രിയായിരുന്നു.വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്ക് നേരെ സൈബർ ആക്രമണം; എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.
0
ഞായറാഴ്ച, മേയ് 11, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.