ന്യൂഡല്‍ഹി: ഇന്‍ഡിഗോയ്ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും. ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ലേ, ജോധ്പൂര്‍, ശ്രീനഗര്‍, ഛണ്ഡിഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് എയര്‍ ഇന്ത്യ ഇന്ന് പുലര്‍ച്ചെ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചത്. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ സുരക്ഷ മുന്‍നിര്‍ത്തി അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ശ്രീനഗര്‍, ജമ്മു, ലുധിയാന, പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ അതിര്‍ത്തികളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.