പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്. കണ്ണങ്കരയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവുമുണ്ടായത്.
ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് പിന്നാലെ കത്തിക്കൊണ്ട് ആക്രമിക്കാനും പ്രതി ശ്രമിച്ചു. അല്‍ അമീന് ബസിലെ ഡ്രൈവര്‍ രാജേഷിനെയാണ് ഈ ബസിലെ തന്നെ മുന്‍ ജീവനക്കാരന് കൊടുമണ്‍ സ്വദേശി മിഥുന് ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ബസില്‍ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് കയറി ആക്രമണം അഴിച്ചുവിട്ടത്. പിടിവലിയില്‍ പ്രതിക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.