യാത്രക്കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 54 കാരൻ അമ്പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന്

ടോക്കിയോ : ജപ്പാനിൽ യാത്രക്കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഇതിന് പിന്നാലെ ഇയാൾ ഏകദേശം 50 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നു.

ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. 54 വയസ്സുള്ള ഇയാൾ കഴിഞ്ഞ വർഷമാണ് ഇരുപത് വയസ്സുള്ള യുവതിയെ ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചത്. മയക്കുമരുന്ന് നൽകി ബോധം കിടത്തി വീട്ടിൽ എത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് ടോക്കിയോ പൊലീസ് വ്യക്തമാക്കി. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തിട്ടുണ്ട്.
യുവതിയുടെ മുടിയിൽ നിന്ന് ഉറക്ക ഗുളികകളുടെ അംശം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ലൈംഗിക ഉള്ളടക്കം ചിത്രീകരിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഫോണിൽ നിന്ന് 3,000 വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതായി ജപ്പാനിലെ‌ പ്രാദേശിക മാധ്യമങ്ങളായ ദി യോമിയുരി ഷിംബുൻ, ജിജി പ്രസ്സ് എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2008 മുതലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു സ്ത്രീയെ മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചുവെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയിക്കുകയും ചെയ്തിരുന്നു. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ഡിസംബറിലും പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !