വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇത് അംഗീകാരം നൽകുന്ന ബിൽ യു എസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു.
അമേരിക്കയുടെ വിവിധ പ്രവിശ്യകളിലായി ഏറ്റവും കൂടുതലായി ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. ഏകദേശം 23 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എസിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നതും അമേരിക്കയിൽ നിന്നാണ്.ഈ ബില്ല് നിയമമാകുന്നതോടെ എച്ച് 1 ബി, എഫ് 1, ഗ്രീൻ കാർഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക.നിക്ഷേപങ്ങളിൽ നിന്നോ ഓഹരി വിപണയിൽ നിന്നോ സമ്പാദിക്കുന്ന പണത്തിന് മേലും നികുതി ചുമത്തപ്പെടും. ദി വൺ, ബിഗ്, ബ്യൂട്ടിഫുൾ ബിൽ എന്ന പേരിൽ തയ്യാറാക്കിയ ബില്ലിലാണ് ഈ വ്യവസ്ഥ വന്നിരിക്കുന്നത്.അടുത്ത കുരുക്ക്,വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക.
0
ഞായറാഴ്ച, മേയ് 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.