കൊല്ലത്ത് ഏഴിനം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ, ഏതൊക്കെ കഞ്ചാവുകൾ ഉപയോഗിച്ചുവെന്നത് ഉൾപ്പെടുത്തി, ആൽബം ഉണ്ടാക്കുക എന്ന വിചിത്ര ഹോബി.

കൊല്ലം: കൊല്ലത്ത് ഏഴിനം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. കല്ലുതാഴം സ്വദേശി അവിനാശ് ശശി (27)യാണ് എക്സൈസ് പിടിയിലായത്.

ഹൈബ്രിഡ് കഞ്ചാവിൻ്റെ ആൽബം ഉണ്ടാക്കുന്നതിനായി അവിനാശ് സൂക്ഷിച്ച ഉപയോഗിച്ച ശേഷമുള്ള കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം യുവാവിൻ്റെ വീട്ടിലെത്തുന്നത്. 

പിന്നാലെ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 89 മില്ലി ഗ്രാം എൽഎസഡി സ്റ്റാമ്പും എക്സൈസ് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന വൈറ്റ് റാൻ്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, ഗലാട്ടോ മിഷിഗൺ, റെയിൻബോ ഷെർലെറ്റ് എന്നീ കഞ്ചാവുകളാണ് എക്സൈസ് കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ ഉപയോഗ ശേഷം ഇത് ആൽബം ഉണ്ടാക്കാനായി സൂക്ഷിച്ച് വെച്ചിരിക്കുന്നതാണെന്ന് യുവാവ് മൊഴി നൽകി. ഏതൊക്കെ കഞ്ചാവുകൾ ഉപയോഗിച്ചുവെന്നത് ഉൾപ്പെടുത്തി ആൽബം ഉണ്ടാക്കുക എന്ന വിചിത്ര ഹോബിയാണ് ഇതിന് പിന്നിൽ. 

പ്രതിക്ക് എങ്ങനെയാണ് ഇവ ലഭിച്ചതെന്നും ആരാണ് നൽകിയതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !