നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കമരുന്ന് കൈമാറിയ സംഭവത്തിൽ പിടികൂടി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കമരുന്ന് കൈമാറിയ സംഭവത്തിൽ പിടികൂടി.

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കുമരുന്ന് കൈമാറിയ സംഭവത്തിൽ താന്ന്യം, കിഴുപ്പിള്ളിക്കര സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി. ചക്കിത്തറ കിനുരാജ്, റമ്പിൽ രഞ്ജിത്ത്, കല്ലിങ്ങൽ സൽമാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മൂവരും.താന്ന്യത്ത് കള്ള് ഷാപ്പിന് സമീപം കുട്ടികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നത് പൊലീസ് പട്രോളിങ് സംഘം കാണുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ടയുടൻ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.
ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ, ഒസിബി പേപ്പർ പാക്കറ്റ്, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network