എടപ്പാൾ : സാധാരണക്കാരുടെ ആശാ കേന്ദ്രമായ എടപ്പാൾ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭീമ ഹർജി നൽകുന്നതിനായി യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി.
കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് ഉദ്ഘാടനം ചെയ്യും.വി.കെ.എ മജീദ് അധ്യക്ഷനായി മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗം പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.എസ്.സുധീർ,കണ്ണൻ നമ്പ്യാർ,അബിൻ പൊറുക്കര.,മുഹമ്മദ്ക്കുട്ടി കല്ലിങ്ങൽ, കെ. പി കാദർഭാഷ, ഗ്രാമപഞ്ചായാത്തഗങ്ങളായ ആഷിഫ് പൂക്കക്കരത്തറ,കെ.പി അച്യുതൻ ,കെ.പി രതീഷ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.