കോഴിക്കോട്: ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർത്തിരുന്നു രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചതോടെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു. ഈ സംഘത്തിലുണ്ടായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.സംഘത്തിലെ രണ്ടുപേരെ യുവാക്കൾ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിലെത്തി. തുടർന്ന് അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.