ഐപിഎല്ലിൽ ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ 300-ാമത്തെ ട്വന്റി 20 മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിന് വേണ്ടി 114 ട്വന്റി 20 മത്സരങ്ങൾ കളിച്ച ഹാർദിക്, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി 119 മത്സരങ്ങളും ഗുജറാത്ത് ടൈറ്റൻസിനായി 31 മത്സരങ്ങളും കളിച്ചിട്ടുണ്ട്
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 36 മത്സരങ്ങളും ഹാർദിക് കളിച്ചിട്ടുണ്ട്. ട്വന്റി 20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയുടെ ആകെ റൺസ് നേട്ടം 5,538 റൺസാണ്. ഐപിഎല്ലിൽ ആകെ 2,686 റൺസ് നേടിയ ഹാർദിക്, 1,853 റൺസ് മുംബൈ ഇന്ത്യൻസിനായും 833 റൺസ് ഗുജറാത്ത് ടൈറ്റൻസിനായും നേടിയിട്ടുണ്ട്.ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 1,014 റൺസാണ് ഹാർദിക് നേടിയിട്ടുള്ളത്ട്വന്റി 20 ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കുന്ന 15-ാമത്തെ ഇന്ത്യൻ താരമാണ് ഹാർദിക്. 460 മത്സരങ്ങൾ കളിച്ച രോഹിത് ശർമയാണ് ഈ നേട്ടത്തിൽ മുമ്പിലുള്ള ഇന്ത്യൻ താരം. 412 ട്വന്റി 20 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക് രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ താരം വിരാട് കോഹ്‍ലി 411 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.നേട്ടം കൊയ്യുന്ന 15-ാമത്തെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കളിച്ചത് 300-ാം ടി20 മത്സരം;.
0
ചൊവ്വാഴ്ച, മേയ് 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.