ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തങ്ങളുടെ വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം തുറന്നുസമ്മതിച്ചത്. മെയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയിൽ മിലിട്ടറി ജനറൽ അസിം മുനീർ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസുകൾ അടക്കമുള്ളവയെ അക്രമിച്ചെന്നും പറഞ്ഞു.തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണ് മിലിട്ടറി ജനറൽ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്., ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ
തകർന്നുകിടക്കുന്ന ഈ വ്യോമത്താവളങ്ങളുടെ ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. മെയ് 10ന് പാകിസ്താൻ സൈന്യത്തിന്റെ വക്താവ് അഹ്മദ് ഷെരീഫും ഇന്ത്യ വ്യോമത്താവളങ്ങൾ അക്രമിച്ചെന്ന് പറഞ്ഞിരുന്നു. വ്യോമത്താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്‌മോസ് മിസൈലുകളാണ്.മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിട്ടത്. പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശം ഇന്ത്യ ഉണ്ടാക്കി. ലഹോറിലേതുള്‍പ്പെടെ പാക് വ്യോമകേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.
പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.