യുവാക്കളെ നടുറോഡിൽ ഇരുത്തി പൊലീസുകാർ പരസ്യമായി മർദിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിൽ യുവാക്കളെ നടുറോഡിൽ ഇരുത്തി പൊലീസുകാർ പരസ്യമായി മർദിച്ചു. തെനാലി ഹൈവേയിലാണ് മൂന്ന് യുവാക്കളെ നടുറോഡിൽ ഇരുത്തി പൊലീസുമാർ മർദിച്ചത്.

ഒരുമാസം മുൻപ് മയക്കുമരുന്നിനടിമയായിരുന്ന പ്രാദേശിക ഗുണ്ടാനേതാവ് ഐതാനഗറിലെ പൊലീസ് കോൺസ്റ്റബിളായ ചിരഞ്ജീവിയെ ആക്രമിച്ചിരുന്നു. ഇയാളുടെ അനുയായികളായ വിക്ടർ, ബാബുലാൽ, രാകേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം നടുറോഡിൽ വെച്ച് പൊലീസുകാർ മർദിച്ചത്. പൊലീസ് പിടികൂടിയ മൂന്ന് യുവാക്കളുടേയും കൈ പുറകിൽ കെട്ടിയ ശേഷം റോഡിന് നടുക്ക് ഇവരെ കാൽ നീട്ടി ഇരുത്തുകയും തുടർന്ന് ഭാരവും നീളവുമുള്ള വടികൊണ്ട് യുവാക്കളുടെ കാൽവെള്ളയിൽ ആഞ്ഞടിക്കുകയായിരുന്നു.
കാൽവെള്ളയിൽ ശക്തമായി അടിക്കുന്നത് പൊലീസുകാർ തുടർന്നപ്പോൾ യുവാക്കൾ വേദന സഹിക്കാതെ ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ ഉണ്ട്. പ്രതികളെ പൊലീസുകാർ പരസ്യമായി റോഡിലിട്ട് ആക്രമിച്ച ഈ വീഡിയോ വൈഎസ്ആർ പാർട്ടി വക്താവ് അമ്പാട്ടി റാംബാബു ഉൾപ്പടെ എക്സിൽ പങ്ക് വെച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !