അങ്ങാടിപ്പുറം :കേരള രാമകൃഷ്‌ണ വിവേകാനന്ദ ഭാവപ്രചാർ പരിഷത്തിൻ്റെ വാർഷിക യോഗവും 23-ാമത് അഖില കേരള ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനവും അങ്ങാടിപ്പുറം വിദ്യാനികേതൻ സ്‌കൂളിൽ വെച്ച് 2025 മെയ് 8, 9, 10, 11 ( വ്യാഴം, വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.
വിവിധ മഠങ്ങളിലെ സന്യാസിവര്യന്മാരും പണ്ഡിതശ്രേഷ്‌ഠരും ഈ സമ്മേളനത്തിൽ പങ്കെടുത്ത്, ഭക്തജനങ്ങൾക്കും പഠനോത്സുകർക്കും ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ ഒരു വിരുന്ന് തന്നെ ഒരുക്കുമെന്നതിൽ സംശയമില്ല. ചെന്നൈ ശ്രീ രാമകൃഷ്‌ണമഠത്തിൻ്റെ അദ്ധ്യക്ഷൻ ശ്രീമദ് സ്വാമി സത്യജ്ഞാനാനന്ദജി മഹാരാജ് ആണ് ഹെഡ് ക്വാർട്ടർ ബേലൂർ മഠത്തിന്റെ പ്രതിനിധി. 09-05-2025 ഉച്ചക്ക് ശേഷം 3 മണിക്ക് ശ്രീരാമകൃഷ്‌ണ ഭക്തസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹമാണ്. ആദ്യ ദിവസമായ ഇന്ന് കേരള രാമകൃഷ്ണഭാവ പ്രചാർ പരിഷത്തിൻ്റെ പ്രതിനിധികൾക്ക് മാത്രമായുള്ള വാർഷികയോഗം നടക്കും. 9 ന് വെള്ളിയാഴ്ച്ച രാവിലെ സമ്മേളനത്തിൻ്റെ ഭാഗമായുള്ള യുവജന സമ്മേളനം നടക്കും.കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നരസിംഹാനന്ദജി മഹാരാജ് അധ്യക്ഷത വഹിക്കും. ഡോ: ബാലൃഷ്ണൻ നമ്പ്യാർ, പ്രമോദ് ഐക്കരപ്പടി എന്നിവർ വിഷയാവതരണം നടത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനത്തിൻ്റെ ഉദ്ഘാടനം ചെന്നൈ ശ്രീരാമകൃഷ്ണം മഠാധിപതി സ്വാമി സത്യജ്ഞാനന്ദ നിർവ്വഹിക്കും.
വീത സംഗാനന്ദ സ്വാമികൾ, സ്വപ്രഭാനന്ദ സ്വാമികൾ എന്നിവർ പങ്കെടുക്കും. ശ്രീരാമകൃഷ്ണ മിഷനിലെ പ്രധാന സന്യാസി ശ്രേഷ്ഠരും അധ്യാത്മിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും ഈ സമ്മേളനത്തിൽ 4 ദിവസങ്ങളിലായി പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സ്വാമി വീതസംഗാനന്ദജി മഹാരാജ് (രാമകൃഷ്ണ വിവേകാനന്ദ ഭാവ പ്രചാർ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ പാലാ ശ്രീരാമകൃഷ്ണ മഠം ), കെ.പി മണികണ്ഠൻ സ്വാഗത സംഘം ജനറൽ കൺവീനർ, രാഗേഷ് പണിക്കർ പ്രോഗ്രാം കൺവീനർ, പി. വിശ്വപ്രകാശ് പബ്ലിസിറ്റി കൺവീനർ, കെ.പി. കൃഷ്ണപ്രസാദ്,സുനിൽ പുന്നപ്പാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.