മരുന്ന് എന്ന വ്യാജേനെ കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി സൗദി കസ്റ്റംസ്. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിച്ച 40 കിലോ കൊക്കെയ്ൻ ആണ് സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടിയത്.
മരുന്നുകൾ എന്ന വ്യാജേന തുറമുഖത്ത് എത്തിയ ഷിപ്പ്‌മെന്റിൽ നിന്നാണ് ലഹരി വസ്തു കണ്ടെത്തിയത്. ചരക്കിൽ സംശയം തോന്നിയ കസ്റ്റംസ് സുരക്ഷാ സ്‌ക്രീനിംഗും ഡിറ്റക്ഷൻ നായ്ക്കളെ കൊണ്ട് പരിശോധനയും നടത്തുകയായിരുന്നു.തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സംയുക്തമായി ചേർന്ന് തുടർ നടപടികളിലേക്ക് കടക്കുകയായിരുന്നു. സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ നിലനിർത്തുന്നതിനുമായി ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതിനുള്ള തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്ന് സാറ്റ്ക പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടാൽ സാറ്റ്കയുടെ ഹോട്ട്ലൈൻ വഴി റിപ്പോർട്ട് ചെയ്യണമെന്നും കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും സാറ്റ്ക പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഹോട്ട്‌ലൈൻ വഴി വരുന്ന റിപ്പോർട്ടുകൾ കർശനമായ രഹസ്യസ്വഭാവത്തോടെയാണ് പരിഗണിക്കുന്നത്. ശരിയായ വിവരങ്ങൾ പങ്കുവെയ്ക്കുന്നവർക്ക് സാമ്പത്തിക പാരിതോഷികമടക്കം ലഭിച്ചേക്കാമെന്നും സാറ്റ്ക വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.