ജൂൺ ആദ്യവാരം മുതൽ മാറ്റം 5000,2000,200 സമ്മാനങ്ങൾ കൂട്ടും, 50 രൂപ സമ്മാനം ഒഴിവാക്കും. മന്ത്രി കെഎൻ ബാല​ഗോപാൽ.

ആലപ്പുഴ: സംസ്ഥാന ഭാ​ഗ്യക്കുറി ടിക്കറ്റിൻ്റെ മുഖവില തന്നെ സമ്മാനമായി നൽകുന്ന രീതി ഇനിയില്ല. ജൂൺ ആദ്യവാരത്തിലെ ഭാ​ഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.

ഭാ​ഗ്യക്കുറി ക്ഷേമനിധി അം​ഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ​ഹിക്കുകയായിരുന്നു അദ്ദേഹം. 50 രൂപയുടെ ടിക്കറ്റിന് അതേ തുക സമ്മാനമായി നൽകുന്നതുകൊണ്ടു തങ്ങൾക്കു ​ഗുണമില്ലെന്ന ഏജൻ്റുമാരുടെയും വിതരണക്കാരുടെയും അഭിപ്രായം പരി​ഗണിച്ചാണു ചെറിയ സമ്മാനം ഒഴിവാക്കുന്നത്.
കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധം 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000 രൂപയുടെയും 200 രൂപയുടെയും സമ്മാനങ്ങൾ വീണ്ടും ഏർപ്പെടുത്തും.ഒന്നര ലക്ഷത്തോളം ആളുകൾ ഭാ​ഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. 43 കോടി രൂപ വർഷംതോറും ക്ഷേമ പദ്ധതികൾക്കായി വിതരണം ചെയ്യുന്നുണെന്നും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !