കണ്ണൂർ : കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. വരന്റെ ബന്ധുവാണ് പിടിയിലായത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്.
സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് താൻ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വർണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.മെയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം അലമാര പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയിരുന്നു. തുടർന്ന് നവവധു പയ്യന്നൂർ പൊലീസിന് പരാതി നൽകുകയായിരുന്നു.
0
ശനിയാഴ്ച, മേയ് 10, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.